headerlogo
politics

തിരുപ്പുറകുണ്ഡ്രo ദീപം തെളിയിക്കുന്നതിനെതിരെ വിജയ് സർക്കാർ സുപ്രീം കോടതിയിൽ

തിരുപ്പുറകുണ്ഡ്രo ദീപം തെളിയിക്കുന്നത് പരമ്പരാഗതമായ ആചാരമല്ലന്നാണ് സർക്കാർ വാദം

 തിരുപ്പുറകുണ്ഡ്രo ദീപം തെളിയിക്കുന്നതിനെതിരെ വിജയ് സർക്കാർ സുപ്രീം കോടതിയിൽ
avatar image

NDR news

29 Jun 2026 09:49 AM

ചെന്നൈ: മുരുകന്റെ പടൈവീടായ തിരുപ്പുറകുണ്ഡ്രം മലമുകളിലുള്ള ദീപത്തൂണില്‍ ദീപം കത്തിക്കണമെന്നും ക്രമസമാധാനപ്രശ്നമുണ്ടെങ്കില്‍ പൊലീസ് സംരക്ഷണയില്‍ അത് ചെയ്യണമെന്നും ഉള്ള മദ്രാസ് ഹൈക്കോടതി വിധിയെ അട്ടിമറിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ അഭിഭാഷകന്‍ ഉയര്‍ത്തുന്നത് വിചിത്രവാദം.തൊട്ടുതാഴെ മുസ്ലിങ്ങളുടെ ദര്‍ഗ ഉള്ളതിനാല്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നതാണ് പ്രധാന വാദം. വാസ്തവത്തില്‍ തിരുപ്പുറകുണ്ഡ്രം മലയ്‌ക്ക് കീഴെ സിക്കന്ദര്‍ മല എന്ന പേരില്‍ മുസ്ലിങ്ങള്‍ ഒരു ദര്‍ഗ ആരംഭിച്ചത് തന്നെ ഡിഎംകെ സര്‍ക്കാരിന്റെ മുരുകന്‍മലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മലമുകളില്‍ ദീപത്തൂണ്‍ കത്തിച്ചാല്‍ ഇവിടെ ഹിന്ദു-മുസ്ലിം കലാപം ഉണ്ടാകുമെന്നത് വിചിത്രവാദമാണ്.

     തിരുപ്പുറകുണ്ഡ്രത്തിലെ കുന്നിൻ മുകളിലെ സ്തംഭത്തിൽ ദീപത്തൂണ്‍ കത്തിക്കുന്ന പ്രത്യേക ആചാരം പരമ്പരാഗതമായി നടത്തിവരുന്ന ഒന്നല്ലെന്നും , മറിച്ച് വ്യത്യസ്തമായ ഒരു സ്ഥലത്താണ് ഇത് നടന്നിരുന്നതെന്നുമാണ് മറ്റൊരു വാദം. അതിനാല്‍ ഇപ്പോഴത്തെ ദീപത്തൂണ്‍ കത്തിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കണ എന്നതാണ് വിജയിന്റെ അഭിഭാഷകന്റെ രണ്ടാമത്തെ വാദം.

      ഇതില്‍ ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ ഏറ്റവും അപഹാസ്യമായ മൂന്നാമത്തെ വാദം വിചിത്രമാണ്. തിരുപ്പുറകുണ്ഡ്രം ക്ഷേത്രസ്തംഭം ഒരു ദീപതൂൺ ആണെന്ന് സ്ഥിരീകരിക്കുന്നതിനോ അവിടെ വിളക്ക് തെളിയിക്കാനുള്ള ആചാരപരമായ അവകാശം ഹിന്ദുക്കള്‍ക്കുണ്ടെന്ന് തെളിയിക്കുന്നതിനോ ഔദ്യോഗിക ക്ഷേത്ര രേഖകളോ ചരിത്രപരമായ രേഖകളോ ഇല്ലെന്നാണ് വിജയിന്റെ അഭിഭാഷകന്‍ നടത്തുന്ന മറ്റൊരു വാദം. ഈ വാദത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഇപ്പോഴേ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. അങ്ങിനെയെങ്കില്‍ ക്രിസ്തു ജനിച്ചതിന് എന്ത് തെളിവാണ് ഉള്ളതെന്നാണ് ചിലര്‍ ജോസഫ് വിജയിനോട് ചോദിക്കുന്നത്. “ഒന്നാമതായി, ഹിന്ദു ആചാരങ്ങൾക്ക് തെളിവ് തേടി ചുറ്റിനടക്കുന്നതിനുമുമ്പ് നിങ്ങൾ ആരാണെന്ന് അന്വേഷിക്കേണ്ടതല്ലേ? സത്യം പറഞ്ഞതിന് യേശുക്രിസ്തുവിനെ ക്രൂശിച്ച യൂദാസുകളുടെ വർഗ്ഗം ജോസഫ് വിജയ് ആണ്”- സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റ് ഇങ്ങിനെ പോകുന്നു. ഇതുപോലെ മുരുകഭക്തരുടെ ആയിരക്കണക്കിന് വിമര്‍ശനങ്ങളാണ് വിജയിനും ടിവികെയ്‌ക്കും എതിരെ ഉയരുന്നത്

NDR news
29 Jun 2026 09:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents