headerlogo
politics

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിച്ചതിൽ കോൺഗ്രസിൽ എതിർപ്പ്

ശേഷാദ്രിനാഥിനെ നിയമിച്ചതിൽ എതിർപ്പുമായി കെ പി സി സി ജനറൽ സെക്രിട്ടറി പി എം നിയാസ് രംഗത്ത്

 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിച്ചതിൽ കോൺഗ്രസിൽ എതിർപ്പ്
avatar image

NDR news

30 Jun 2026 11:10 AM

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ആഭ്യന്തര മന്ത്രിയെ കണ്ടു. ശേഷാദ്രിനാഥിന് സംഘ്പരിവാറുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാറിനെ അനുകൂലിച്ചുകൊണ്ട് പല പോസ്റ്റുകളും ഇട്ടിട്ടുണ്ടെന്നും നിയാസ് ആരോപിച്ചിരുന്നു. നിയമനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയാസ് മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും കത്തയച്ചു.

     ശേഷാദ്രിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പഴയ പോസ്റ്റുകള്‍ പിന്‍വലിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പഠിക്കാതെയാണ് വകുപ്പ് മന്ത്രി കെ.എം ഷാജി നിയമന ശുപാർശ നല്കിയത്. ആഭ്യന്തരമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.മുഖ്യമന്ത്രിയെ ഇന്ന് കാണാന്‍ ശ്രമിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ശേഷാദ്രിനാഥന്റെ നിയമനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും നിയമനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തിരുത്തുമെന്നാണ് കരുതുന്നതെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു.

NDR news
30 Jun 2026 11:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents