headerlogo
politics

സലിംകുമാറിനുള്ള സ്മാരകം സർക്കാർ ഖജനാവ് ഉപയോഗിക്കരുത്.

സംസ്ഥാന സർക്കാർ സലിം കുമാറിന്റെ സ്മാരകം നിർമ്മിക്കുന്നതിനെ വിമർശിച്ച് നിസാർ മാമുക്കോയ

 സലിംകുമാറിനുള്ള സ്മാരകം സർക്കാർ ഖജനാവ് ഉപയോഗിക്കരുത്.
avatar image

NDR news

30 Jun 2026 04:59 PM

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് സംസ്ഥാന ബജറ്റിൽ സ്മാരകം പണിയാൻ ഒരു കോടി രൂപ അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പൊതുഖജനാവിലെ പണം ഉപയോഗിച്ചല്ല സലിംകുമാറിന് സ്മാരകം പണിയേണ്ടതെന്നും, പിണറായി വിജയനെയും എൽ.ഡി.എഫ് സർക്കാരിനെയും ചീത്തവിളിച്ചതും കോൺഗ്രസുകാരനായതുമാണ് യോഗ്യതയെങ്കിൽ കെ.പി.സി.സി.യാണ് സ്മാരകം നിർമ്മിക്കേണ്ടതെന്നും നിസാർ പറഞ്ഞു

     സർക്കാരിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു കൊണ്ടാണ് നിസാർ മാമുക്കോയ രംഗത്തെത്തിയത്. "ഖജനാവ് കാലിയാണെന്നും 'പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്' ആണെന്നും നമ്മളെ പഠിപ്പിച്ചവർ തന്നെയാണ് ഒരു നടന്റെ സ്മാരകത്തിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളോട് സർക്കാർ ചെയ്തത് എന്താണെന്ന് ഈ സാഹചര്യത്തിൽ ഓർക്കണം."

      സലിംകുമാറിനെ എല്ലാവർക്കും ഇഷ്ടമാണ്, തനിക്കും ഇഷ്ടമാണ്. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. എന്നാൽ ഇതിനെ ബജറ്റിൽ തുക വകയിരുത്തി വലിയൊരു കാര്യമായി കൊണ്ടാടേണ്ടതില്ല. ഈ സ്മാരക പ്രഖ്യാപനത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് നിസാർ ആരോപിക്കുന്നു.

NDR news
30 Jun 2026 04:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents