കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ചു.
കൂടികാഴ്ച ശബരിമല സ്വർണ്ണ കൊള്ളക്കേസ് അന്വേഷണം നിർണായകഘട്ടത്തിലേക്ക് നീങ്ങുമ്പോൾ.
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കൂടി കാഴ്ച . ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെ നടന്ന കൂടികാഴ്ച പ്രധാനമാണ്. ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് പോലും ഇല്ലാതെയാണ് ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയതും മടങ്ങിയതും.
തന്റെ ഡ്രൈവർ ഇല്ലാത്തതിനാൽ സ്കൂട്ടറിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. 15 മിനിട്ടോളം മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ഒന്നും കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞില്ല. നിസാരശുപാർശയ്‌ക്കാണ് എത്തിയതെന്നാണ് കടകംപള്ളി പറഞ്ഞത്.

