headerlogo
politics

വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി ഷിബു ബേബിജോൺ

വന്യജീവികൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് ഇൻഷൂറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി നടപ്പിലാക്കും

 വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി ഷിബു ബേബിജോൺ
avatar image

NDR news

01 Jul 2026 01:44 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു. വന്യജീവി ആക്രമണം മൂലം വിളനാശമുണ്ടാകുന്ന കർഷകർക്ക് ആശ്വാസമേകാൻ ‘ഇൻഷുറൻസ് അധിഷ്ഠിത നഷ്ടപരിഹാര പദ്ധതി’ നടപ്പിലാക്കാൻ ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരുമായി തുടർചർച്ചകൾ നടത്തി അടുത്ത വർഷത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

      വന്യജീവി ശല്യം തടയുന്നതിനായി ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകിക്കൊണ്ട് 500 പേരുടെ ‘സ്പെഷ്യൽ റിസർവ് ഫോഴ്സ്’ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കാടിനെക്കുറിച്ച് കൃത്യമായ അറിവുള്ള ഇവരുടെ സേവനം വന്യജീവി ശല്യം ലഘൂകരിക്കാൻ ഏറെ സഹായകരമാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NDR news
01 Jul 2026 01:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents