സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്കുള്ള ഇളവുകൾ ഉത്തരവായി
സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർ 10ദിവസം മുഴുവനായോ 20 ദിവസം ഭാഗികമായോ മാതൃസ്ഥാപനത്തിൽ നിന്നും വിട്ടു നില്കാവുന്നതാണ്.
തിരുവനന്തപുരം : 2027 ലെ സെൻസസ് പ്രവർത്തനങ്ങളുടെ ഹൗസ്‌ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ് ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സെൻസസ് ജോലികൾക്കായി സൂപ്പർവൈസർമാർ എന്യൂമറേറ്റർമാർ അസിസ്റ്റന്റ് എന്യൂമറേറ്റർമാർ എന്നിവരായി നിയോഗിക്കപ്പെട്ടിട്ടുള്ളവർക്ക് ഇളവ് ലഭിക്കും.01.07.2026 മുതൽ 30.07.2026 വരെ ജീവനക്കാർക്ക് താഴെ പറയുന്ന രണ്ട് ഇളവുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
.ഈ കാലയളവിലെ 20 പ്രവൃത്തിദിവസങ്ങളിൽ പകുതി ദിവസം വീതം രാവിലെയോ ഉച്ചയ്ക്ക് ശേഷമോ സ്വന്തം ഓഫീസിൽ സ്ഥാപനത്തിൽ നിന്നും മാറിനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം.അല്ലെങ്കിൽ
ഈ കാലയളവിലെ 10 പ്രവൃത്തിദിവസങ്ങളിൽ പൂർണ്ണമായും സ്വന്തം ജോലിയിൽ നിന്ന് വിട്ടുനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം

