headerlogo
politics

സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് സേവാദൾ മുന്നിട്ടറങ്ങണം, കെ പ്രവീൺ കുമാർ

കോഴിക്കോട് ജില്ലാ സേവാദൾ ഏകദിന ക്യാമ്പ്, "പുനരാവർത്തി ശിബിർ " ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

 സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് സേവാദൾ മുന്നിട്ടറങ്ങണം, കെ പ്രവീൺ കുമാർ
avatar image

NDR news

01 Jul 2026 08:29 AM

കോഴിക്കാട് : അവശതയനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാനും മറ്റു ജനോപകാരപ്രദമായ സേവനപ്രവർത്തനങ്ങൾ നടത്താനും പാലിയേറ്റീവ് കെയർ രംഗത്തും സേവാദൾ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആ ഹ്വാനം ചെയ്തു.കോഴിക്കോട് ജില്ലാ സേവാദൾ ഏകദിന ക്യാമ്പ്: പുനരാവർത്തി ശിബിർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ സേവാദൾ പ്രവർത്തനം ഇനിയും ശക്തിപ്പെടേണ്ടതുണ്ടെന്നും നാടിന്റെ ഐക്യത്തിനും ജനോപകാര പ്രവർത്തനങ്ങൾക്കും വേണ്ടി സജീവമായി രംഗത്തിറങ്ങണമെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത എം.കെ രാഘവൻ എം.പി ഓർമിപ്പിച്ചു

       കെ.ജയന്ത് എം.എൽ. എ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ സേവാദൾ ജില്ലാ പ്രസിഡന്റ് ശ്യാം ചലാന അദ്ധ്യക്ഷം വഹിച്ചു. സേവാദൾ ഭാരവാഹികളായ വസന്തകുമാരി, പുഷ്പാംഗദൻ,മൂസക്കുട്ടി, സെയ്ദൂട്ടി ഹാജി, ഹരീഷ് ചെറുകാവിൽ, ബിനീഷ് പ്രസാദ് സദാശിവൻ ഫറോക്ക്, ശിവദാസൻ വാകയാട് എന്നിവർ സംസാരിച്ചു. മുരളി ചെറുകയിൽ, അഷ്റഫ് മാസ്റ്റർ, സലിം അടിവാരം,കല്യാണി വേലായുധൻ, ബാബു ചിറക്കൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

NDR news
01 Jul 2026 08:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents