ഡി വൈ എഫ് ഐ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ യുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ഉള്ളിയേരിയിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി.
ഉള്ളിയേരി :ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജൂലൈ 12 13 14 തിയ്യതികളില്‍ മുക്കത്ത് വച്ച് നടക്കുന്നതിന്റെ ഭാഗമായി ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി ഉള്ളിയേരി ടര്‍ഫില്‍ വച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ബാലുശ്ശേരി മേഖല കമ്മിറ്റികളെ പ്രതിനിധീകരിച്ചുള്ള ടീമുകളും ബ്ലോക്ക് കമ്മിറ്റിയെ പ്രതിനിധീകരിച്ചുള്ള ടീമും ഉള്‍പ്പെടെ 17 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കാളികളായത്.
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മറ്റിയംഗം ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി എസ് അതുല്‍പ്രസിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറിയേറ്റ് അംഗം ടിസരുണ്‍, ബ്ലോക്ക് സെക്രട്ടറി എസ് എസ് അതുല്‍ കെപി സുരേഷ് മാസ്റ്റര്‍, കെഅതിത്ത്, എസ്ബിഅക്ഷയ്, എവി വിഷ്ണു, വിഎം അഖില്‍, പി എം ദിപിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

