പൊതുമേഖ സ്ഥാപനങ്ങളുടെ ഓഹരികൾ കേന്ദ്ര സർക്കാർ വിറ്റഴിക്കുന്നു.
പശ്ചിമേഷ്യൻ യുദ്ധം വരുത്തി വെച്ച സാമ്പത്തിക ആഘാതത്തെ മറികടക്കാൻ എൽ ഐ സി ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളാണ് വിൽക്കുന്നത്.
ന്യൂഡൽഹി: പശ്ചിമേഷ്യന്‍ യുദ്ധം വരുത്തിവെച്ച ആഗോള സാമ്പത്തിക ആഘാതത്തെ മറികടക്കാന്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഉള്‍പ്പെടെയുള്ള എട്ട് മുന്‍നിര സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ അതിവേഗത്തിലാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ വരെയുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഏകദേശം 16,000 കോടിയിലധികം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. എല്‍ഐസിയുടെ ഓഹരി വില്‍പനയിലൂടെ മാത്രം 10,000 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ ഓഹരി വില്‍പനയിലൂടെ 5,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഐ ഡി ബി ഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരി വില്‍പന വീണ്ടും സജീവമാക്കിയിട്ടുണ്ട്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടെങ്കിലും, ഓഹരി വില്‍പനയിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിന് വലിയ സാമ്പത്തിക ആശ്വാസം

