headerlogo
politics

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.

വിവാദമായ വിഴിഞ്ഞംതുറമുഖം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചു.

 വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു.
avatar image

NDR news

03 Jul 2026 10:22 AM

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദമായ ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം അദ്ദേഹം അദാനിയെ അറിയിച്ചു. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്  പത്രക്കുറിപ്പ് ഇറക്കി

      സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി വി.ഡി സതീശന്‍ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ചു.

NDR news
03 Jul 2026 10:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents