headerlogo
politics

കുട്ടികളുടെ അധാർ ബയോമെട്രിക് ഇപ്പോൾ സൗജന്യമായി പുതുക്കാം

5 മുതൽ 17 വയസു വരെയുള്ള കുട്ടികളുടെ ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകും

 കുട്ടികളുടെ അധാർ ബയോമെട്രിക് ഇപ്പോൾ സൗജന്യമായി പുതുക്കാം
avatar image

NDR news

05 Jul 2026 06:01 PM

തിരുവനന്തപുരം: കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് ഇപ്പോൾ സൗജന്യമായി പുതുക്കാം.  5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം.

        സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ആധാർ സേവന കേന്ദ്രങ്ങളിലും 5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി നടത്താം.നിശ്ചിത സമയത്ത് ബയോമെട്രിക് വിവരങ്ങൾ പുതുക്കാത്ത ആധാർ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. ഇതുമൂലം സ്കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ, കോളേജ് പ്രവേശനം, മറ്റ് സർക്കാർ സേവനങ്ങൾ എന്നിവ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടാൻ ഇടയാകും.

     നവജാത ശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യാം.  0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളുടെ വിരലടയാളവും കണ്ണിന്റെ കൃഷ്ണമണി രേഖയും ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും.

      ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്കുള്ള ഒടിപി വഴിയാണ് വിവിധ സർക്കാർ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. സേവനം സംസ്ഥാനത്തെ എല്ലാ ആധാർ സേവന കേന്ദ്രങ്ങളിലും ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക്  1800 4251 1800.  0471 2335523.

NDR news
05 Jul 2026 06:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents