headerlogo
politics

ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫിൽ നിന്നും രാജി.

അധികാരമേറ്റ് രണ്ടു മാസത്തിനുള്ളിൽ ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും രണ്ട് പേർ രാജി വെച്ചു.

 ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫിൽ നിന്നും രാജി.
avatar image

NDR news

05 Jul 2026 04:18 PM

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​ര്‍ രാ​ജി​വെ​ച്ചു, ഒ​രാ​ൾ വി​ട്ടു​പോ​യി. എം.​എ​ല്‍.​എ ആ​യി​രു​ന്ന​പ്പോ​ഴ​ട​ക്കം മു​ര​ളീ​ധ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ശ്രീ​ലാ​ല്‍, അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് രാ​ജ് എ​ന്നി​വ​രാ​ണ് മ​ന്ത്രി ഓ​ഫി​സ്​ ചു​മ​ത​ല​ക​ളി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​ത്.ഇ​വ​ർ​ക്ക്​ പ​ക​രം നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി. ശ്രീ​ലാ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച​യാ​ളാ​ണ്. തു​ട​ക്ക​ത്തി​ല്‍ മാ​ധ്യ​മ ചു​മ​ത​ല​യി​ൽ ഒ​രാ​ള്‍ എ​ത്തി​യെ​ങ്കി​ലും ആ​ഴ്ച​ക​ള്‍ക്കു​ള്ളി​ല്‍ അ​ദ്ദേ​ഹ​വും മ​ട​ങ്ങി. ഈ ​ത​സ്തി​ക​യി​ലും മ​റ്റൊ​രാ​ളെ നി​യ​മി​ച്ചു.

      പ​തി​വി​ന് വി​പ​രീ​ത​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി ഡോ​ക്ട​റെ നി​യ​മി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് ചി​ല രാ​ജി​ക​ള്‍ക്ക്​ പി​ന്നി​ലെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍, രാ​ത്രി വൈ​കി​യും ജോ​ലി​യി​ല്‍ തു​ട​രേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി​യെ​ന്ന്​ വി​ട്ടു​പോ​യ​വ​ർ പ​റ​യു​ന്നു.

NDR news
05 Jul 2026 04:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents