headerlogo
politics

കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു. എം കെ രാഘവൻ എം പി.

കേന്ദ്ര സർക്കാർ വി ബിജി റാംജി പദ്ധതി നടപ്പാക്കിയതിലൂടെ രാജ്യത്തെ പ്രധാന തൊഴിൽധാന പദ്ധതി അട്ടിമറിക്കപ്പെട്ടതായി എം പി പറഞ്ഞു.

 കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചു. എം കെ രാഘവൻ എം പി.
avatar image

NDR news

05 Jul 2026 07:37 AM

നടുവണ്ണൂർ: രാജ്യത്ത് സാമ്പത്തിക രംഗത്ത് വലിയമാറ്റം വരുത്തിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിബിജി റാംജി പദ്ധതിയായി മാറ്റിയതിലൂടെ രാജ്യത്തെ സുപ്രധാനമായ തൊഴിൽദാനപദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള ഏറ്റവും വലിയ ക്രൂരതയാണെന്നും എം കെ രാഘവൻ എം പി പ്രസ്താവിച്ചു

        നേരത്തെ പദ്ധതി നടത്തിപ്പിന് കേന്ദ്രം സർക്കാർ നൽകിയിരുന്ന വിഹിതം വെട്ടിക്കുറ ച്ചിരിക്കുകയാണ് ഇത് മൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പലസംസ്ഥാനങ്ങൾക്കും പരിഷ്‌കരിച്ച പദ്ധതിയ്ക്ക് നാല്പത് ശതമാനം ഫണ്ട് നീക്കിവെക്കുവാൻ കഴിയില്ലെന്നും ഇത് പാവപ്പെട്ടതൊഴിലാളികൾക്ക് തൊഴിൽ നിഷേധത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

      നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് മെമ്പർമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ രാജീവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.ടി സൂരജ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറിമാരായ എടാടത്ത് രാഘവൻ, എം ൠഷികേശൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷൈജ മുരളി, പി സുജാത ടീച്ചർ, യൂ ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ പി മുരളീധരൻ നമ്പൂതിരി, പി പി ശ്രീധരൻ,ഐപ്പ് വടക്കേത്തടം, സണ്ണിജോസഫ് കാനാട്ട്, പി പ്രദീപൻ, അരുൺ ജോസ്, കെ കെ സുരേഷ്,ഫെറിൻ സേവ്യർ,എം കെ ബാലകൃഷ്ണൻ, മനോജ് അഴകത്ത് തുടങ്ങിയവർ സംസാരിച്ചു

NDR news
05 Jul 2026 07:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents