മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മാനദണ്ഡങ്ങൾ മാറ്റുന്നു.
മുൻഗണന റേഷൻ കാർഡുകളുടെ മാനദണ്ഡം പുതുക്കി നല്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശംനല്കി.
തിരുവനന്തപുരം: മഞ്ഞ, പിങ്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശംനല്കി. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളുള്ളവരെയും, 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങള്‍ ഉള്ളവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം.
ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കില്‍ ഇളവ് നല്കാനാണ് നിർദേശം. ആദിവാസി - ഗോത്രവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
2017ലെ ഉത്തരവ് പ്രകാരം 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ) ഉള്ളവര്‍, കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് പല കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇന്നത്തെ കാലത്ത് ഒരു ചെറിയ കാറോ സാധാരണ വീടോ ആഢംബരമല്ലെന്നും, ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ക്കായി പലരും നാല് ചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

