ടെൻഡറില്ലാതെ സർക്കാർ ജോലികൾ എടുക്കാനുള്ള ഊരാളിങ്കലിന്റെ അവകാശം നീട്ടി നല്കി
ഊരാളിങ്കൽ അടക്കം 46 ഏജൻസികളുടെ അനുമതിയാണ് സർക്കാർ നീട്ടി നല്കിയത്.
തിരുവനന്തപുരം:ഊരാളുങ്കലിന്റേതടക്കം നാൽപ്പത്തി ആറ് ഏജൻസികളുടെ അനുമതിയാണ് നീട്ടി നല്കിയത്. ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതിയാണ് സർക്കാർ നീട്ടി നല്‍കിയത്. കഴിഞ്ഞ മേയ് 31ന് ഊരാളുങ്കലിന്റേതടക്കം കാലാവധി കഴിഞ്ഞിരുന്നു. ഈ മാസം അവസാനം വരെ നീട്ടിയാണ് ധന വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
യുഡിഎഫ് പ്രതിപക്ഷത്തായിരുന്ന സമയത്ത് ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഭരണത്തിലേറിയപ്പോള്‍ നിലപാടില്‍ വെള്ളം ചേർത്ത് ഊരാളുങ്കലിന് യുഡിഎഫ് സർക്കാർ പൂര്‍ണ പിന്തുണ നല്‍കുകയാണ്.

