സംസ്ഥാന ജീവനക്കാർക്ക് 2% ഡി എ
സംസ്ഥാന ജീവനക്കാർക്ക് 2% ഡി എ യും പെൻഷൻ ക്കാർക്ക് ഡി ആറും ഓഗസ്റ്റിൽ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്ക് രണ്ടു ശതമാനം ക്ഷാമബത്ത ഓഗസ്റ്റിൽ അനുവദിക്കും. ഓഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം പുതിയ ഡി എ യും ലഭിക്കും. അതോടൊപ്പം പെൻഷൻക്കാർക്ക് രണ്ടു ശതമാനം അധികം ക്ഷാമാശ്വാസവും ലഭിക്കും. ഗവൺമെന്റിന് 50 കോടി രൂപ പ്രതിമാസം ഇതിനായി കണ്ടത്തെണം. അനുവദിക്കുന്ന ക്ഷാമബത്തയ്ക്ക് മുൻകാല പ്രാബല്യം ഉണ്ടാകുമോ എന്ന കാര്യം ഗവൺമെന്റിന്റെ സാമ്പത്തിക സ്ഥിതി നോക്കി പിന്നീട് തീരുമാനിക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയത്ത് കൊടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

