headerlogo
politics

പോലീസ് സേനയിൽ അടിമുടി മാറ്റാനൊരുങ്ങി അഭ്യന്തര വകുപ്പ്.

പോലീസ് സ്റ്റേഷനുകളെ സർവീസ് സെന്ററുകളാക്കി ജന സൗഹൃദമാക്കാനാണ് പദ്ധതി.

 പോലീസ് സേനയിൽ അടിമുടി മാറ്റാനൊരുങ്ങി അഭ്യന്തര വകുപ്പ്.
avatar image

NDR news

06 Jul 2026 06:47 PM

തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയുടെ ഘടനയിൽ മാറ്റത്തിനൊരുങ്ങി ആഭ്യന്ത വകുപ്പ്. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുക, പോലിസ് സ്റ്റേഷനുകളെ പൂര്‍ണ്ണമായും ജനസൗഹൃദ 'സര്‍വീസ് സെന്ററുകളായി' മാറ്റുക എന്നിവയാണ് ഈ പുതിയ പരിഷ്‌ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

      സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) മുതല്‍ മുകള്‍ത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള തസ്തികകളിലാണ് വലിയ അഴിച്ചുപണിക്ക് തുടക്കമിടുന്നത്.ഇതിന്റെ ഭാഗമായി സംസ്ഥാന പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒരു മാസത്തിനകം തന്നെ മാറ്റങ്ങള്‍ വരുത്താനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.

       ഓപ്പറേഷന്‍ തൂഫാന്‍' ക്യാംപയിന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക പോലിസ് സംഘത്തെ രൂപീകരിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. ഈ വലിയ മാറ്റങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും പശ്ചാത്തലത്തില്‍, നാളെ സംസ്ഥാനത്തെ മുഴുവന്‍ എസ്എച്ച്ഒമാരുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓണ്‍ലൈന്‍ വഴി നേരിട്ട് സംവദിക്കുമെന്നാണ് വിവരം.

NDR news
06 Jul 2026 06:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents