മംഗളൂരു - ഗോവ വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട്ടേയ്ക്ക് നീട്ടുന്നു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് ഇത് സാധ്യമാകുന്നത്.
കാസർകോട്: യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ സാധ്യത. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുസംബന്ധിച്ച് കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകിയതോടെയാണിത്.
മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കുൾപ്പെടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കായി ബൈന്ദൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മംഗൽപ്പാടിയിലെ എം.ആർ.പി.എല്ലിൽ ‘സ്വച്ഛതാ പക്ക്വാഡ’ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

