കേരളത്തിലെ വിവിധ റോഡ്, പാലം നിർമ്മാണത്തിന് കേന്ദ്ര സഹായം
പൊതുമരാമത്തു മന്ത്രി പി കെ ബഷീറുമായുള്ള ചർച്ചയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി അറിയച്ചതാണ്.
ന്യൂഡൽഹി: കേരളത്തിലെ അഞ്ച് പ്രധാന പദ്ധതികള്‍ക്കായി 2039 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്‍ അറിയിച്ചു.
അഞ്ചു പദ്ധതികളിലൊന്ന് കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ പാലം നിര്‍മിക്കുന്നതാണ്. ഇതിന് 49 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. മന്ത്രി പികെ ബഷീര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ തുടർന്നാണ് ഇത്രയും തുക അനുവദിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെയുള്ള ദേശീയ പാതയ്ക്ക് 66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരുമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. കോഴിക്കോട് രാമനാട്ടുകരയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വരെയുള്ള എലവേറ്റഡ് ഹൈവേ നിര്‍മാണത്തിന് ഡിപിആര്‍ സമര്‍പ്പിക്കാന്‍ ദേശീയപാത അധികൃതരോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചതായി പി കെ ബഷീർ പറഞ്ഞു.
വയനാട്ടിലെ പെരിക്കല്ലൂരില്‍ നിന്ന് കര്‍ണാടകയിലെ ബൈരകൂപയിലേക്കാണ് പാലം നിര്‍മിക്കുക. അതിന്റെ ചെലവ് എത്രയെന്ന് പരിശോധിച്ച് കേന്ദ്രത്തെ അറിയിക്കും. കര്‍ണാടകയുമായി വിഷയം സംസാരിക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനിടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മന്ത്രി പങ്കുവച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. വിഷയം നേരത്തെ പികെ ബഷീര്‍ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചിരുന്നു.

