ആശുപത്രി വികസന സമിതികളിൽ എസ് സി, എസ് ടി വനിത പ്രാധിനിത്യം ഉറപ്പാക്കും
ആശുപത്രികളിലെ വികസന സമിതികളും വികസന സൊസൈറ്റികളും പുനസംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. സർക്കാർ പ്രതിനിധികളായാണ് ഇവർ സമിതികളിലെത്തുക. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ വികസന സമിതികളും, വികസന സൊസൈറ്റികളും പുനഃസംഘടിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്.സി/ എസ്.ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പിന്റെ നടപടിയെന്ന് കെ മുരളിധരൻ പറഞ്ഞു.

