കേരള ബി ജെ പി യ്ക്ക് ഡൽഹിയിൽ പുതിയ കാര്യാലയം
സൗത്ത് അവന്യൂവിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ചുമതല ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസിനായിരിക്കും
ന്യൂഡൽഹി: കേരള ബിജെപിക്ക് ഡൽഹിയിൽ പുതിയ കാര്യാലയം വരുന്നു. സൗത്ത് അവന്യൂവിൽ 139-ാം ക്വാർട്ടേഴ്സ് ആണ് കേരള ബിജെപിയുടെ കാര്യാലയമായി പ്രവർത്തിക്കുക. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കാൻ ഡൽഹിയിൽ ഓഫീസ് പ്രവർത്തിക്കുമെന്നും കേന്ദ്ര പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കാനുള്ള ലെയ്സൺ ഓഫീസ് ആയിരിക്കും ഇതെന്നും കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിൽ 15 ശതമാനം ജനങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. എൽഡിഎഫ് സർക്കാർ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്താതിരിക്കാൻ ശ്രമിച്ചു. യുഡിഎഫും അത് പിന്തുടരുകയാണോ? പിഎം ശ്രീ പദ്ധതിയിലൂടെ മികച്ച വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നുവെന്നും കൃഷ്ണദാസ്

