headerlogo
politics

സപ്ലൈകോക്ക് കേന്ദ്ര സർക്കാർ 90 കോടി നല്കി.

സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂബ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് തുക അനുവദിച്ചത്.

 സപ്ലൈകോക്ക് കേന്ദ്ര സർക്കാർ 90 കോടി നല്കി.
avatar image

NDR news

10 Jul 2026 07:38 PM

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സപ്ലൈകോക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാനുള്ള തുകയിൽ നിന്നാണ് അടിയന്തരമായി 90 കോടി രൂപ കേന്ദ്ര ഭക്ഷ്യമന്ത്രാലയം അനുവദിച്ചത്. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

       സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയെ കണ്ട് നൽകിയ നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തുക അനുവദിച്ചത്. വിഷയത്തിൽ സത്വര നടപടി സ്വീകരിച്ചതിന് കേന്ദ്ര മന്ത്രിക്ക് മന്ത്രി അനൂപ് ജേക്കബ് നന്ദി അറിയിച്ചു. മറ്റെല്ലാ ആവശ്യങ്ങളിലും അന്നുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു.

NDR news
10 Jul 2026 07:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents