headerlogo
politics

തൃണമൂൽ കോൺഗ്രസ് വിട്ട് ബി ജെ പി യിൽ ചേർന്ന മൂന്ന് മുൻ എം പി മാർക്കും രാജ്യസഭാ സീറ്റ്.

തൃണമൂൽ വിട്ട മുൻ എം പി മാരായ സുഷ്മിത ദേവ്, സുഖേരും ശേഖർറേ,പ്രകാശ് ചിക് ബറൈക്ക് എന്നിവർക്കാണ് ബി ജെ പി രാജ്യസഭ സീറ്റ് നല്കുന്നത്.

 തൃണമൂൽ കോൺഗ്രസ് വിട്ട് ബി ജെ പി യിൽ ചേർന്ന മൂന്ന് മുൻ എം പി മാർക്കും രാജ്യസഭാ സീറ്റ്.
avatar image

NDR news

10 Jul 2026 02:16 PM

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മൂന്ന് മുൻ ടി.എം.സി എം.പിമാർക്കും രാജ്യസഭാ സീറ്റ്.മുൻ തൃണമൂൽ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവർക്കാണ് ബി.ജെ.പി സീറ്റ് പാരിതോഷികമായി നൽകിയത്. ഈ മാസം മൂന്ന് സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 24ന് നടക്കും. മൂവരും കഴിഞ്ഞ മാസം രാജ്യസഭാ സീറ്റും ടി.എം.സി അംഗത്വവും രാജിവെച്ചിരുന്നു.വ്യാഴാഴ്ച കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ഓഫീസിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിൽ മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.

      മൂവരും ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇവർ പാർട്ടി വിട്ടത്. സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബറൈക്ക് എന്നിവരുടെ കാലാവധി 2029 സെപ്റ്റംബർ വരെയും, സുഷ്മിത ദേവിന്റേത് 2030 ഏപ്രിൽ വരെയുമായിരുന്നു കാലാവധി. മൂന്ന് സീറ്റുകളിലും വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേ സമയം ഈ മൂന്ന് നേതാക്കളുടെ പരിചയസമ്പത്ത് സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭട്ടാചാര്യ പറഞ്ഞു

NDR news
10 Jul 2026 02:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents