സദ്ദേശ സ്ഥാപനങ്ങൾ പണമില്ലാതെ പ്രതിസന്ധിയിൽ
സംസ്ഥാനത്തെ സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ധനസഹായം ലഭിക്കാത്തതു കൊണ്ട് സാമ്പത്തിക പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ പണമില്ലാതെ പ്രതിസന്ധിയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം ഗഡു 2,651 കോടി രൂപ മാര്‍ച്ച് 31 നു മുമ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിക്കേണ്ടതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അതു നല്‍കിയില്ല. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡു മൂവായിരം കോടി രൂപ ജൂണ്‍ 30 നു മുമ്പ് നല്‍കേണ്ടതായിരുന്നു. രണ്ടുംകൂടി 5,651 കോടി രൂപയാണു തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിക്കാനുള്ള കുടിശിക.

