headerlogo
politics

പൊതിച്ചോർ പരാമർശത്തിൽ ജി സുധാകരനെതിരെ സി പി എം പ്രതിഷധം

പ്രതിഷേധത്തിന്റെ ഭാഗമായി ജി സുധാകരന്റെ എം എൽ എ ഓഫീസിലേക്ക് സി പി എം പ്രതിഷേധ മാർച്ച് നടത്തി.

 പൊതിച്ചോർ പരാമർശത്തിൽ ജി സുധാകരനെതിരെ സി പി എം പ്രതിഷധം
avatar image

NDR news

12 Jul 2026 07:45 AM

ആലപ്പുഴ: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തെ വിമർശിച്ച എംഎൽഎ ജി. സുധാകരനെതിരെ സിപിഎം പ്രതിഷേധം. ഇതിന്റെ ഭാഗമായി ആലപ്പുഴയിൽ സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

     നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ചിൽ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എച്ച്. സലാം അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. ഓഫീസിന് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.

       ആശുപത്രി കോമ്പൗണ്ടിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ ഷെഡുകൾ നിർമിക്കുന്നതും കൊടികെട്ടി ഭക്ഷണം വിതരണം ചെയ്യുന്നതും സർക്കാരിന്റെ ജോലിയെ ചോദ്യംചെയ്യുന്നതാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നുമായിരുന്നു സുധാകരന്റെ പരാമർശം. സംഘടനകൾ മെഡിക്കൽ കോളേജുകളിൽ ഭക്ഷണം കൊടുക്കേണ്ട കാര്യമില്ലെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സുധാകരൻ പറഞ്ഞു.

      എന്നാൽ, വിഷയം വിവാദമായതോടെ താൻ ഭക്ഷണം നൽകുന്നതിനെയല്ല എതിർത്തതെന്നും ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പാചകംചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും സുധാകരൻ വിശദീകരിച്ചിരുന്നു

NDR news
12 Jul 2026 07:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents