ആശുപത്രി ജീവനക്കാരനെ ഡ്യൂട്ടിയിൽ നിന്നും മാറ്റി.
നെയ്യാറ്റിൻക്കര ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആരോഗ്യ വകുപ്പ് ഡ്യൂട്ടിയിൽ നിന്നും മാറ്റി
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ ജോലിയില്‍ നിന്ന് മാറ്റി നിറുത്താന്‍ തിരുമാനിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. നെഞ്ചുവേദനയെന്നു പറഞ്ഞിട്ടും ഡോക്ടറെ കാണാന്‍ കടത്തിവിടാതെ ക്യൂ നില്‍ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ നിര്‍ബന്ധിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു മുരളീധരന്‍ വ്യക്തമാക്കി.

