ഡി വൈ എഫ് വൈ ജില്ലാ സമ്മേളനം മുക്കത്ത് അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനം ചെയ്തു.
വി ഡി സതീശൻ നാക്കിൽ നെഹ്റുവും മനസ്സിൽ സവർക്കറെയും കൊണ്ടു നടക്കുന്ന ആളാണെന്ന് എ എ റഹിം
മുക്കം: നാക്കില്‍ നിറയെ നെഹ്റുവും മനസ്സില്‍ നിറയെ സവർക്കറെയും കൊണ്ടു നടക്കുന്ന നേതാവാണ് കേരള മുഖ്യമന്ത്രി വി.ഡി സതീശനെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പരിഹസിച്ചു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗസ്ത്യൻമുഴിയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ ജില്ലയിലെ ആയിരത്തിലധികം പ്രവർത്തകർ അണിനിരന്നു. വാദ്യമേളങ്ങളുടെയും മറ്റും അകമ്പടിയോടെയായിരുന്നു പ്രകടനം.
ജില്ലാ പ്രസിഡന്റ് കെ. അരുണ്‍ അദ്ധ്യക്ഷനായി. ജെയ്ക് സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ജില്ലാ സെക്രട്ടറി എല്‍ജി ലിജീഷ്, പി.സി. ഷൈജ, കെ.എം. സച്ചിൻദേവ്, കെ.എം. നിനു, കെ. ഷെഫീഖ്, സ്വാഗതസംഘം ചെയർമാൻ ടി. വിശ്വനാഥൻ, വി.കെ. വിനോദ് ലിന്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനർ ദീപു പ്രേംനാഥ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി എ.പി. ജാഫർ ശരീഫ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്നും നാളെയും നടക്കും.

