headerlogo
politics

ജില്ലാ പഞ്ചായത്ത് മെമ്പർ മുനീർ എരവത്തിന്റെ മെമ്പർ കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മേപ്പയൂർ ഡിവിഷൻ മെമ്പർ മുനീർ എരവത്തിന്റെ മെമ്പർ കെയർ ഓഫീസും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസും ഉദ്ഘാടനം ചെയ്തു

 ജില്ലാ പഞ്ചായത്ത് മെമ്പർ  മുനീർ എരവത്തിന്റെ മെമ്പർ കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു.
avatar image

NDR news

15 Jul 2026 07:28 PM

പേരാമ്പ്ര : ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും മേപ്പയ്യൂർ ഡിവിഷൻ മെമ്പറുമായ മുനീർ എരവത്തിൻ്റെ മെമ്പർ കെയർ ഓഫീസിൻ്റെ ഉദ്ഘാടനവും ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാനവും മെമ്പർ കെയർ പദ്ധതിയുടെ ഭാഗമായി മേപ്പച്ചൂരിൽ നടത്തിയ മെഗാ തൊഴിൽ മേള വഴി ജോലി ലഭിച്ചവർക്കുള്ള ഓഫർ ലെറ്ററിൻ്റെ വിതരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ദീജ ഹോസ്പിറ്റലിന് മുൻവശം അമ്പാടി ബിൽഡിംഗിലാണ് മെമ്പർ കെയർ ഓഫീസും ഹസ്ത ഓഫീസും പ്രവർത്തനമാരംഭിച്ചത്.

       മെമ്പർ കെയർ ഓഫീസിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ അഡ്വ. കെ പ്രവീൺ കുമാർ നിർവ്വഹിച്ചു. ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് അഡ്വ ഫാത്തിമ തഹിലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഗാ തൊഴിൽ മേള ഓഫർ ലെറ്റർ വിതരണം ബാലുശ്ശേരി എംഎൽഎ വി.ടി സൂരജ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അധ്യക്ഷൻ മുനീർ ഏരവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വട്ടക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഡോ. കെ. കെ ഹനീഫ, മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വഹീദ പാറമ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ലതിക വിനോദ് , നസീമ വാഴയിൽ, ഉമ്മർ തണ്ടോറ, നളിനി നല്ലൂർ, മോളി തോമസ്, അസീഫ പടന്നയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജൻ മരുതേരി, കെ.കെ സുവർണ്ണ, വി.ബി രാജേഷ്, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരായയ സത്യൻ കടിയങ്ങാട്, ഇ അശോകൻ, കെ.പി. വേണുഗോപാൽ, ടി.കെ ലത്തീഫ്, ടി.പി ചന്ദ്രൻപി വാസു, രാജേഷ് കീഴരിയൂർ, കെ മധു കൃഷ്ണൻ, കെ.പി രാമചന്ദ്രൻ, മനോജ് എടാണി, മനോജ് ആവള , എ. കെ തറുവയ് ഹാജി, സുരേഷ് വാളൂർ, സുരേഷ് ബാബു കൈലാസ്, ഒ.പി മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ഇബ്രാഹിം എടത്തുംകര, ജിതേഷ് മുതുകാട്, എസ് സുനന്ദ്, കെ മൊയ്തു, ഇ.കെ ബാലകൃഷ്ണൻ, റഹീന അറയിൽ തുടങ്ങിയവർ സംസാരിച്ചു. ഹസ്ത സെക്രട്ടറി ഒ.എം രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ കെ പ്രദീപൻ നന്ദിയും പറഞ്ഞു.

NDR news
15 Jul 2026 07:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents