ജ്യോതിഷ പഠനം സർവകലാശാല വിഷയമാക്കിയതിൽ പ്രതിഷേധം
ജ്യോതിശാസ്ത്രവും ജ്യോതിഷവും ബന്ധപ്പെടുത്തി റിസർച്ച് നടത്താനുള്ള കോഴിക്കോട് സർവകലാശാലയുടെ തീരുമാനത്തിനെതിരെ യുക്തിവാദിസംഘം ധർണ്ണ നടത്തി.
കോഴിക്കോട്: ജ്യോതിശാസത്രത്തെയും ജ്യോതിഷത്തെയും ബന്ധിപ്പിച്ച് റിസർച്ച് നടത്താനുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ കേരള യുക്തിവാദി സംഘം യൂനിവേഴ്സിറ്റിക്കുമുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ ശാസ്‌ത്രസാഹിത്യ പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനായ പ്രൊഫ: കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ, ഗംഗൻ അഴിക്കോട്, സന്തോഷ് മാനവം , അശോക് കുമാർ, ശക്തിധരൻ, സി. എസ്. എലിസബത്ത്, പ്രകാശ് കറുത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു

