ക്ഷേമ പെൻഷൻ മസ്റ്ററിംഗ് നടത്തണം
ക്ഷേമ പെൻഷൻ തുടർന്നും ലഭിക്കണമെങ്കിൽ ജൂലൈ 17 മുതൽ മസ്റ്ററിംഗ് നടത്താവുന്നതാണ്..
തിരുവനന്തപുരം:ജൂലൈ 17 മുതൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിംഗ് ആരംഭിക്കുന്നു.
2025 ഡിസംബർ 31-നോ അതിന് മുമ്പോ ക്ഷേമ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് നിർബന്ധമായും നടത്തണം.മസ്റ്ററിംഗ് 2026 സെപ്റ്റംബർ 30 വരെ പൂർത്തിയാക്കാൻ സമയം അനുവദിച്ചിട്ടുണ്ട് . ഇതിനായി ഏകദേശം രണ്ടര മാസത്തോളം സമയം ലഭ്യമാണ്.
അതിനാൽ സൗകര്യപ്രദമായ സമയത്ത് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതാണ് ഉചിതം. മസ്റ്ററിംഗ് ചെയ്യാൻ സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചാൽ മതി.

