headerlogo
politics

മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ആർ അനൂപ്.

മുഖ്യമന്ത്രി കെ എസ് യു വിനെ പരിഗണിക്കാത്തതും പി എം നിയാസിന്റെ ഇലക്‌ഷൻ കമ്മീഷണറെ നിയമിച്ചതിലുളള അഭിപ്രായം പരിഗണിക്കാത്തതും പരാമർശിച്ചാണ് വിമർശിച്ചത്.

 മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ആർ അനൂപ്.
avatar image

NDR news

17 Jul 2026 09:32 AM

തൃശ്ശൂർ: മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപ്. കെ.എസ്.യു അധ്യക്ഷനെ മുഖ്യമന്ത്രി പരിഗണിക്കണമെന്നും, ഹിന്ദു ഐക്യവേദിക്ക് കിട്ടിയ പരിഗണനയെങ്കിലും നല്‍കണമെന്നുമാണ് അനൂപ് തൃശൂരില്‍ പറഞ്ഞത്.

      അതേസമയം മുഖ്യമന്ത്രിയെ പിന്തുണച്ച് ചാണ്ടി ഉമ്മനും രാജു പി നായരും രംഗത്തെത്തി. മുഖ്യമന്ത്രി കെഎസ്‌യുവിനെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അത്തരം വ്യാഖ്യാനം വേണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി

അനൂപിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

        പിഎം നിയാസ് എന്ന കെപിസിസിയുടെ ജനറൽ സെക്രട്ടറി, ഇലക്ഷൻ കമ്മിഷണർ ആയി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ബോധ്യം അവതരിപ്പിക്കാൻ, കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല. 

        മുഖ്യമന്ത്രിയോട് പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇത് വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും, ആർവി ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണ്ണമായ സമീപനമെങ്കിലും, കെപിസിസിയുടെ ജനറൽ സെക്രട്രിയോടും, കെഎസ്.യുവിൻ്റെ സംസ്ഥാന പ്രസിഡന്‍റിനോടും കാണിക്കേണ്ടതായിരുന്നു എന്ന് ആണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്. 

     അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ. ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ.

NDR news
17 Jul 2026 09:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents