പിണറായി വിജയന്റെ വീടിനു മുമ്പിലെ പോലീസ് സ്റ്റേഷൻ ജീപ്പിനു ശാപമോക്ഷം കിട്ടുമോ
ആഭ്യന്തര മന്ത്രി കണ്ണൂരിലെത്തുമ്പോൾ ഈ പ്രശ്നത്തിന് അറുതി വരുമെന്ന് പ്രതീക്ഷിക്കുന്നു.
കണ്ണൂർ: രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ശനിയാഴ്ച ആദ്യമായി കണ്ണൂരിലെത്തുമ്പോൾ പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ജില്ലയിൽ പോലീസ് സ്റ്റേഷനുകളുടെ ദുരവസ്ഥയും ജോലിസംബന്ധമായ നിരവധി പ്രശ്‌നങ്ങളുമുണ്ട് അവർക്ക്. വിഷയത്തിൽ ആഭ്യന്തരമന്ത്രി ഗൗരവമായി ഇടപെടുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ കരുതുന്നത്.
10 വർഷമായി പിണറായി വിജയന്റെ വിടിനു മുന്നിൽ ഒരു ജീപ്പിൽ പോലീസ് സ്റ്റേഷനുണ്ട്. പെരുമഴയത്തും കൊടുംചൂടിലും ജീപ്പിൽ കൂനിക്കൂടിയാണ് പോലീസുകാരുടെ ഡ്യൂട്ടി. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിട്ടും ആ ജീപ്പും പോലീസുകാരും അവിടെ തന്നെയുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് പിണറായി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി മാറ്റിയിട്ടും ജീപ്പ് സ്റ്റേഷൻ അവിടെത്തന്നെ.

