മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സച്ചിൻ ടി പ്രദീപ്
മുഖ്യമന്ത്രി വി ഡി സതീശനതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി പ്രദീപ്
എർണാകുളം:മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തര്‍ക്കം അതിരു വിടുമ്പോൾ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി. പ്രദീപ്. കെഎസ്‌യു നേതാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാൻ മനസ്സ് കാണിക്കാതിരുന്ന ഒരേയൊരു നേതാവാണ് ഇന്ന് കേരള മുഖ്യമന്ത്രിയെന്ന് സച്ചിൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്‌യുവിന് ഇല്ലെന്നും സച്ചിന്‍ പറഞ്ഞു. പൊതു പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് സച്ചിന്‍റെ പ്രതികരണം.

