headerlogo
politics

നേതാക്കൾക്കിടയിലുള്ള പരസ്യ പ്രസ്താവനകൾ വിലക്കി കെ പി സി സി.

മുഖ്യമന്ത്രിയും കെ എസ് യുവും തമ്മിലുള്ള പ്രശ്നത്തിൽ പല നേതാക്കളും ചേരിതിരിഞ്ഞ് പ്രസ്താവനകൾ നടത്തുന്ന പാശ്‌ചാത്തലത്തിലാണ് വിലക്ക്

 നേതാക്കൾക്കിടയിലുള്ള പരസ്യ പ്രസ്താവനകൾ വിലക്കി കെ പി സി സി.
avatar image

NDR news

19 Jul 2026 03:40 PM

തിരുവനന്തപുരം: കോൺഗ്രസിലെ തർക്കത്തിൽ പാർട്ടി വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പറയേണ്ടത് പാർട്ടി വേദിയിൽ മാത്രമാണെന്നും കെപിസിസി ഇറക്കിയ കുറിപ്പിൽ പറയുന്നു. വക്താക്കൾ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് നിർദേശം വന്നത്. ചില വക്താക്കൾ മുഖ്യമന്ത്രിയെ വിമർച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി നിർദേശം പുറപ്പെടുവിച്ചത്

         അതേസമയം, മുഖ്യമന്ത്രിയും കെഎസ്‍യു നേതാവ് അലോഷ്യസ് സേവ്യറും തമ്മിലുള്ള തർക്കം തുടരുകയാണ്. ഗവണ്‍മെന്‍റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനുമായി വീണ്ടും കൂടിക്കാഴ്ച്ചക്ക് കെഎസ്‌യു പ്രസിഡന്‍റ് സമയം ആവശ്യപ്പെട്ട് കത്ത് നൽകും. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. വിഷയത്തിൽ, കെഎസ്‌യു നേതാക്കളോട് പ്രതികരണം നടത്താൻ പാടില്ലെന്ന് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്. ചേരി തിരിഞ്ഞുള്ള പോരിനെതിരെ വിമർശനം ശക്തമാണ്. വിവാദങ്ങളിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

NDR news
19 Jul 2026 03:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents