സി ജെ പി ക്ക് ഡൽഹിയിൽ പിന്തുണ വർദ്ധിക്കുന്നു.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സി ജെ പി പ്രക്ഷോഭം നടത്തുന്നത്.
ന്യൂഡൽഹി ∙ ഇന്നലത്തെ പാർലമെന്റ് മാർച്ചിനു ശേഷം കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ഭാവിയെന്താകുമെന്നാണ് ഇനി ആകാംക്ഷ. ഇന്നലെ ലഭിച്ച അഭൂതപൂർവമായ ജനപിന്തുണ, സിജെപിയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുമോയെന്ന ചോദ്യത്തിനു നേതാക്കൾ ഇനിയും മറുപടി നൽകിയിട്ടില്ല.
30 ദിവസമായി നടന്നുവന്ന സമരം പാർലമെന്റ് മാർച്ചോടെ അവസാനിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഇനിയും അംഗീകരിക്കാത്തതിനാൽ സിജെപിക്ക് സമരം തുടരേണ്ടി വരും. എന്തുവന്നാലും ജന്തർ മന്തർ വിടില്ലെന്നാണ് ദീപ്കെയുടെ പ്രഖ്യാപനം.
സർക്കാർ തീരുമാനമെടുക്കുന്നത് വൈകിയാൽ, എത്രനാൾ സമരം അനിശ്ചിതമായി തുടരുമെന്നതാണ് ചോദ്യം. ഒരു മാസത്തോളം സിജെപിക്കു ലഭിച്ച ജനപിന്തുണ അതേപോലെ വരും ദിവസങ്ങളിലും ലഭിക്കുമോയെന്നും അറിയേണ്ടതുണ്ട്.
ഇനി ധർമേന്ദ്ര പ്രധാൻ രാജിവച്ചാൽ സിജെപിയുടെ ഭാവിയെന്താകുമെന്നതാണ് പ്രവർത്തകർ പോലും പരസ്പരം ചോദിക്കുന്നത്. അതിനു ശേഷം സിജെപിയുടെ ദൗത്യമെന്തായിരിക്കുമെന്നത് ആലോചിച്ചു തീരുമാനിക്കുമെന്നു മാത്രമാണ് ദീപ്കെ മുൻപ് പറഞ്ഞത്.

