ഉള്ളിയേരി പഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ കെ പി സി സി നിർവാഹക സമിതി അംഗം കെ എം ഉമ്മർ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ സർക്കാർ അനുമതി ലഭിക്കാത്ത കുന്നത്തറ സബ് സെന്ററിന്റെ നിർമ്മാണവും അനധികൃതമായി യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ സ്ഥലം കൈവശപ്പെടുത്തിയതും,സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതും സാമ്പത്തിക അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉള്ളിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു
കെപിസിസി നിർവാഹകസമിതി അംഗം കെ.എം.ഉമ്മർ ഉദ്ഘാടനം ചെയ്തു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എടാടത്ത് രാഘവൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. കെ.സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി കെ ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് മനാച്ചേരി ശ്രീധരക്കുറുപ്പ്,മണ്ഡലം ജനറൽ സെക്രട്ടറിബിജു വേട്ടുവച്ചേരി,മണ്ഡലം ട്രഷറർ രാജൻ നാഗത്ത്, യു.ഡി.എഫ്. ചെയർമാൻ അബുഹാജി പാറക്കൽ,സതീഷ് കന്നൂര്,കൃഷ്ണൻ കൂവിൽ,മൂസക്കോയ കണയങ്കോട്, ഇബ്രാഹിം പീറ്റക്കണ്ടി,അനീഷ് എം.സി,ഷമീൻ പുളിക്കൂൽ, റെനീഫ് മുണ്ടോത്ത്, ടി.സി. രാജൻ, അനിൽകുമാർ ചിറക്ക പറമ്പത്ത്,ബിന്ദു കോറോത്ത് എന്നിവർ പ്രസംഗിച്ചു

