headerlogo
politics

നടുവണ്ണൂരിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം

ഡൽഹിയിൽ രാഹുൽ ഗാന്ധിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കുമെതിരെയുള്ള കൈയേറ്റത്തിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തിയത്.

 നടുവണ്ണൂരിൽ കോൺഗ്രസ്  പന്തം കൊളുത്തി പ്രതിഷേധ പ്രകടനം
avatar image

NDR news

22 Jul 2026 10:18 PM

നടുവണ്ണൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നടുവണ്ണൂർ ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി.

          പ്രതിഷേധ പ്രകടനത്തിൽബ്ലോക്ക് പ്രസിഡണ്ട് കെ.രാജീവൻ, മണ്ഡലം പ്രസിഡണ്ട് ഏ പി ഷാജിമാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി, യു ഡി എഫ് മണ്ഡലം ചെയർമാൻ എം സത്യനാഥൻ മാസ്റ്റർ, എം കെ ബാബു,സത്യൻ കുളിയ പൊയിൽ, മുഹമ്മദലി ചാത്തോത്ത്, ഏ സി ഉമ്മർ,സുരേന്ദ്രൻ പാലേരി, സി കൃഷ്ണദാസ്, എന്നിവർ നേതൃത്വം നൽകി

NDR news
22 Jul 2026 10:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents