headerlogo
politics

നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷക്രമകേടിനെതിരെ സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് .

 നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്
avatar image

NDR news

22 Jul 2026 08:48 PM

തിരുവനന്തപുരം:നീറ്റ്പരീക്ഷയുടെക്രമവിരുദ്ധമായനടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽപ്രതിഷേധിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നാളെ (23/07/2026) സംസ്ഥാന വ്യാപകമായിവിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെവിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെ.എസ്‍ യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കും.

NDR news
22 Jul 2026 08:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents