എം എൽ എ സാക്ഷരത പ്രവർത്തകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
എം എൽ എ. വി ടി സൂരജ് സാക്ഷരത പ്രവർത്തകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിനു പരിഹാരം കാണുമെന്ന് ഉറപ്പു നല്കുകയും ചെയ്തു.
നടുവണ്ണൂർ: ബാലുശ്ശേരി എം എൽ എ. വി ടി സൂരജ് സാക്ഷരത പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.സാക്ഷരത പ്രവർത്തകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ദേശീയ സാക്ഷരത പ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ല പ്രസിഡന്റ് രാമചന്ദ്രൻ പരപ്പിൽ എംഎൽഎ. വി ടി സൂരജിന് നിവേദനം നൽകി.
എംഎൽഎ മായുള്ള ചർച്ചയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ രാജീവൻ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, വൈസ് പ്രസിഡന്റ് സുജ പി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ പി ഷാജി മാസ്റ്റർ എന്നിവർ പങ്കെടുത്തു

