headerlogo
politics

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് അഭിജിത്ത് ദീപ് കെ

നീറ്റ് പരീക്ഷ ക്രമക്കേടുകളും വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ പരിഹസിച്ച് സി ജെ പി സ്ഥാപകൻ അഭിജിത്ത് ദീപ് കെ.

 പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച്  അഭിജിത്ത് ദീപ് കെ
avatar image

NDR news

25 Jul 2026 08:43 AM

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിന് പിന്നാലെ, അദ്ദേഹത്തെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത്ത് ദീപ്കെ. യുവാക്കളുടെ ക്ഷേമത്തേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ മുൻനിർത്തിയാണ് അഭിജീത്ത് ദീപ്കെയുടെ വിമർശനം

        യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ചോദ്യക്കടലാസ് ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു. കുറ്റക്കാർക്ക് മാപ്പുണ്ടാകില്ലെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

       പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിലെ ‘Nothing is more important...’ (ഒന്നും ഇതിനേക്കാൾ പ്രധാനമല്ല) എന്ന വരികളെ ആയുധമാക്കിയാണ് അഭിജീത്ത് ട്രോളുമായി എത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഹായ്, എന്റെ പേര് നത്തിങ്’ എന്ന് അഭിജീത്ത് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

      ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി. നടത്തിവരുന്ന പ്രതിഷേധം കൂടുതൽ കരുത്താർജ്ജിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് സിജെപിയുടെ നിലപാട്.

NDR news
25 Jul 2026 08:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents