കെ - സ്മാർട്ട് ഇനി വില്ലേജ് ഓഫീസർക്കും ഉപയോഗിക്കാം
തദ്ദേശ സ്വയം ഭരണ വകുപ്പ് ഉപയോഗിച്ചിരുന്ന കെ - സ്മാർട്ട് സോഫ്റ്റ് വെയർ ഇനി മുതൽ വില്ലേജ് ഓഫീസർക്കും ഉപയോഗിക്കാം
തിരുവനന്തപുരം: കെ-സ്മാർട്ട് (K-SMART) സോഫ്റ്റ്‌വെയറിൽ വില്ലേജ് ഓഫീസർമാർക്ക് ലോഗിൻ സൗകര്യം അനുവദിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി
കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി (One-Time Building Tax) സംബന്ധിച്ച വിവരങ്ങൾ വില്ലേജ് ഓഫീസർമാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുക.
ഇൻഫർമേഷൻ കേരള മിഷൻ (IKM) ഈ ലോഗിൻ സൗകര്യം സജ്ജമാക്കിയതായി അറിയിച്ചിട്ടുണ്ട്. ജില്ലാ ജോയിന്റ് ഡയറക്ടർമാർ പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകളെയും നഗരസഭകളെയും ഈ വിവരം അടിയന്തരമായി അറിയിക്കേണ്ടതാണ്.
വില്ലേജ് ഓഫീസർമാർക്ക് തടസ്സമില്ലാതെ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

