ഡിവൈഎഫ് ഐ നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ ഡിവൈഎഫ് ഐ നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
നടുവണ്ണൂർ: ഡിവൈഎഫ്ഐ നടുവണ്ണൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് യുവജനമാർച്ച് സംഘടിപ്പിച്ചു.നടുവണ്ണൂർ പഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ അനാന്ഥക്കെതിരായാണ് മാർച്ച്സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച് ഏഴ് വയസ്കാരിയും എച്ച് വൺ എൻ വൺ പനി ബാധിച്ച് യുവതിയും മരണപ്പെട്ടിരുന്നു. സമാനമായ പനി ലക്ഷണങ്ങളുമായി ചിലർ വിവിധ ആശുപത്രികളിൽ ചികിൽസയിലുമുണ്ട്.
കൃത്യമായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടക്കാത്തതും റോഡുകളിലും കാനകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നതും നടുവണ്ണൂരിൽ പതിവ് കാഴ്ചയായി മാറുകയാണ്. പകർച്ച പനി സ്ഥിരീകരിച്ച വീടുകളിൽ രോഗി മരണപ്പെടുമ്പോൾ മരണ വീടുകളിൽ നടത്തേണ്ട മുൻകരുതലുകൾ നടത്താൻ ആരോഗ്യ വകുപ്പോ, നിർദ്ദേശങ്ങൾ നൽകാൻ പഞ്ചായത്തിന്റെ ഭാഗമായുള്ള വാർഡ് മെമ്പർമാർ വരെ ഉണ്ടാവുന്നില്ല എന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിഷേധ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റിയംഗം അഭിനന്ദ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറിയേറ്റംഗം എസ്. എസ്. അതുൽ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് ജോ: സെക്രട്ടറികെ.അതിത്ത് സ്വാഗതം പറഞ്ഞു .മുൻ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ സംസാരിച്ചു. നെവിൻ ലിയോൺ,മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽഡി വൈ എഫ് ഐ നടുവണ്ണൂർ മേഖല പ്രസിഡണ്ട് ലിജി തേച്ചേരി നന്ദി പറഞ്ഞു.

