മഞ്ഞ റേഷൻകാർഡുകൾക്ക് ഓഗസ്റ്റ് പത്തു മുതൽ ഓണകിറ്റുകൾ വിതരണം ചെയ്യും
പതിനാറ് ഇനം സാധനങ്ങൾ ഉൾകൊള്ളുന്ന ഓണകിറ്റ് എല്ലാ മഞ്ഞകാർഡ് ഉടമകൾക്കും നല്കുന്നതാണ്.
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും. ഓണകിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പതിനാറ് ഇനം സാധനങ്ങൾ ആണ്. സംസ്ഥാനത്ത് ഓണച്ചന്തകൾ ഓഗസ്റ്റ് എട്ട് മുതൽ തുടക്കം കുറിക്കും.
മഞ്ഞക്കാർഡ് ഉടമകൾക്കായുള്ള ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം ഓണക്കിറ്റ് വിതരണം പൂർത്തിയാക്കും. ഇതിനായി 53 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും.ഓണം ട്രേഡ് ഫെയറുകളും ഓഗസ്റ്റ് ആറ് മുതൽ ആരംഭിക്കും
. 2027 ആകുമ്പോഴേക്കും കൂടുതൽ പേർക്ക് ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നിൽക്കുമ്പോഴാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സബ്സിഡി ഇനത്തിലുള്ള പതിമൂന്ന് ഇനം സാധങ്ങൾ ലഭ്യമാകും.
അതേസമയം ചെലവ് പരമാവധി കുറയ്ക്കണമെന്നാണ് മറ്റുവകുപ്പുകളോട് ധനവകുപ്പ് നിർദേശിച്ചിട്ടുള്ളത്, ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നുമാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയിച്ചത്. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പദ്ധതികൾ ഒഴിവാക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

