എം എൽ എ മാരായ വിടി സൂരജിനും കെ എം അഭിജിത്തിനും സ്വീകരണം നല്കി.
യുഡിഎഫ് അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎമാരായ വിടി സൂരജിനും കെഎം അഭിജിത്തിനും നല്കിയ സ്വീകരണം ചടങ്ങ് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
അത്തോളി: യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി എം.എല്‍.എ വി.ടി.സൂരജിനും നാട്ടുകാരനും നാദാപുരം എം.എല്‍.എയുമായ കെ.എം.അഭിജിത്തിനും അത്തോളിയില്‍ ഉജ്വല സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയായ ബാലുശ്ശേരിക്കും നാദാപുരത്തിനും കൃഷി മന്ത്രി എന്ന നിലയില്‍ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മണ്ഡലത്തിലും ജനം തുറന്നു തന്ന ആദ്യ പ്രവേശന കവാടം എല്ലാസന്ദര്‍ഭങ്ങളിലും മലര്‍ക്കെ തുറന്നിട്ടു പോകാനുള്ള ആത്മവിശ്വാസത്തോടു കൂടി മുന്നോട്ടു പോകാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വന്തം കഠിനാധ്വാനവും വിയര്‍പ്പും യു ഡി എഫ് പ്രവര്‍ത്തകര്‍ നല്‍കുന്ന സ്നേഹവും പിന്തുണയും അതു മുഴുവന്‍ സാംശീകരിച്ച് ജനബന്ധ രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വ ജനസൂചികയായി മാറാന്‍ ഈ രണ്ടു എം എല്‍ എ മാര്‍ക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു
യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ വി.കെ രമേശ് ബാബു അധ്യക്ഷനായി. മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബുമീരാന്‍, കെ.പി.സി.സി അംഗം കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിജൈസല്‍ അത്തോളി,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനില്‍ കൊളക്കാട്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി. കെ അബ്ദുറഹിമാന്‍, യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ ടി.പി അബ്ദുല്‍ ഹമീദ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അജിത് കുമാര്‍ കരുമുണ്ടേരി സംസാരിച്ചു. എം.എല്‍.എ മാര്‍ മറുപടി പ്രസംഗം നടത്തി.
വി.ടി സൂരജിന് സി.കെ അബ്ദുറഹിമാനും, പഞ്ചായത്ത് അംഗം കെ.എ.കെ ഷമീറും, കെ.എം അഭിജിത്തിന് ടി.പി അബ്ദുല്‍ ഹമീദ്, ഡി.കെ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസനും ചേര്‍ന്ന് ഉപഹാരം നല്‍കി. മന്ത്രിക്കുള്ള ഉപഹാരങ്ങള്‍ വി.കെ രമേശ് ബാബുവും, ടി.പി അബ്ദുല്‍ ഹമീദും, സുനില്‍ കൊളക്കാടും സമര്‍പ്പിച്ചു.

