എഡിജിപി. എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ സ്റ്റേ ഇല്ല
സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി
തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി.സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ നല്‍കിയ ഹരജി അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. ഹരജിയില്‍ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് മറുപടി തേടി.നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചാണ് അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.
സംഭവദിവസം താന്‍ വയനാട് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു എന്നായിരുന്നു അജിത് കുമാറിന്റെ വാദം.നിലവിൽ ആദ്യം കേസന്വേഷിച്ച മൂന്ന് ഡിവൈഎസ്പിമാര്‍ക്കും എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ക്കുമെതിരെയും സസ്പെന്‍ഷന്‍ നടപടി ഉണ്ടാകുമെന്നാണ് വിവരം.സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. കേസ് ഡയറി തിരുത്താനും റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അജിത് കുമാര്‍ ഇടപെടല്‍ നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു പൊലീസ് മേധാവി എസ്‌ഐടിക്ക് നല്‍കിയ നിര്‍ദേശം. കേസില്‍ അജിത് കുമാര്‍ നടത്തിയ ഇടപെടല്‍ നിയമപരമല്ലെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.അജിത് കുമാറിന്റെ നീക്കം കേസിലെ ഇരകള്‍ക്ക് അനീതി വരുത്താനും കുറ്റാരോപിതര്‍ക്ക് നിയമനടപടികളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

