headerlogo
politics

മുഖ്യമന്ത്രിക്കെതിരെ വിമർശന വുമായി എഴുത്തുകാരി ശാരദക്കുട്ടി

അടുക്കള ജോലികളും പരമ്പരാഗത ഭക്ഷണ രീതികളും മകന്റെ ഭാര്യയ്ക്ക് പകർന്നു കൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയാണ് വിമർശിച്ചത്

 മുഖ്യമന്ത്രിക്കെതിരെ  വിമർശന വുമായി എഴുത്തുകാരി ശാരദക്കുട്ടി
avatar image

NDR news

28 Jul 2026 10:11 AM

പ​ത്ത​നം​തി​ട്ട: അ​ടു​ക്ക​ള ജോ​ലി​ക​ളും പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​രീ​തി​ക​ളും മ​ക​ന്‍റെ ഭാ​ര്യ​ക്ക് പ​ക​ർ​ന്നു ന​ൽ​ക​ണ​മെ​ന്ന് അ​മ്മ​മാ​രെ ഓ​ർ​മ്മി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഴു​ത്തു​കാ​രി ശാ​ര​ദ​ക്കു​ട്ടി. ചു​മ്മാ​ത​ല്ല, ജ​ന്ത​ർ മ​ന്ദി​റി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ​മ​ര​വീ​റും വീ​ര്യ​വും ക​ണ്ട് വാ​പൂ​ട്ടി മു​ഖം കൊ​ടു​ക്കാ​തെ ഇ​രു​ന്ന​ത്. ഇ​വി​ടം വ​രെ​യേ വ​ണ്ടി എ​ത്തി​യി​ട്ടു​ള്ളു", എ​ന്നാ​യി​രു​ന്നു ശാ​ര​ദ​ക്കു​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

     വെറു​തെ വാ​യി​ച്ചി​ട്ടു കാ​ര്യ​മി​ല്ല, ബു​ദ്ധി ഒ​ന്ന് ന​ന്നാ​യി ക​ഴു​കി ഉ​ണ​ക്കി​യെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ വി​മ​ർ​ശി​ച്ചു. അ​മ്മു ദീ​പ​യു​ടെ ഒ​രു ക​വി​ത​യും ഇ​തി​നൊ​പ്പം ശാ​ര​ദ​ക്കു​ട്ടി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 14-ാമ​ത് 'പമ്പ' സാ​ഹി​ത്യോ​ത്സ​വം ചെ​ങ്ങ​ന്നൂ​ർ ഡി ​ചാ​ർ​ളി പ​മ്പ റെ​മി​നി​സ​ൻ​സി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ‘ക​ല ഉ​ൾ​പ്പെ​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ എ​ല്ലാം നി​ല​നി​ർ​ത്തേ​ണ്ട​താ​ണ്.

       മു​ൻ ത​ല​മു​റ​ക​ൾ ന​മു​ക്കു പ​ക​ർ​ന്നു ത​ന്നു. പ​ക്ഷേ ഇ​ന്ന് ആ​രും അ​ടു​ത്ത ത​ല​മു​റ​യ്ക്കു പ​ക​ർ​ന്നു ന​ൽ​കു​ന്നി​ല്ല. ഞാ​ൻ ചി​ല അ​മ്മ​മാ​രോ​ടു പ​രാ​തി പ​റ​യും. ചി​ല അ​മ്മ​മാ​ർ പ്ര​ത്യേ​ക ഡി​ഷ് ഉ​ണ്ടാ​ക്കും. പ​ക്ഷേ അ​വ​രു​ടെ മ​ക്ക​ൾ​ക്കു അ​തു പ​ക​ർ​ന്നു കൊ​ടു​ക്കു​ന്നി​ല്ല, ആ ​മ​ക്ക​ൾ​ക്കോ മ​ക​ന്‍റെ ഭാ​ര്യ​യാ​യി വ​രു​ന്ന ആ​ൾ​ക്കെ​ങ്കി​ലു​മോ ആ ​ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത പ​റ​ഞ്ഞു കൊ​ടു​ക്ക​ണം’ എ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. ലിം​ഗ​വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും പാ​ച​കം അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടേ​തു സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​മാ​ണെ​ന്നു​മാ​ണ് വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

NDR news
28 Jul 2026 10:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents