headerlogo
politics

ലോക സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

നീറ്റ് ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടതാരണെന്ന് അമിത് ഷാ പാർലിമെന്റിൽ ഹാജരായി വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

 ലോക സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
avatar image

NDR news

29 Jul 2026 04:41 PM

 ന്യൂഡൽഹി : പാര്‍ലമെന്‍റില്‍ വന്നിരിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. 30 കാറുകളുടെ അകമ്പടിയിലാണ് മന്ത്രി സഞ്ചരിക്കുന്നത്. കാറിലിരുന്ന് വിറയ്ക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷായാണെന്നും രാഹുല്‍ ആരോപിച്ചു. ആഭ്യന്തരമന്ത്രി ലോക്സഭയിലെതിരുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു ആഭ്യന്തര മന്ത്രി എവിടെയെന്ന് ചോദിച്ച് ബഹളമായതോടെ ഇരിപ്പിടത്തില്‍ ഇരിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും ചെയ്തു. 12 മണിവരെ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭ പിന്നീടാണ് പുനഃരാരംഭിച്ചത്. 

       അതേസമയം, രാഹുലിന്‍റെ പരാമര്‍ശത്തില്‍ ഭരണപക്ഷവും വലിയ പ്രതിഷേധം ഉയര്‍ത്തി. രാഹുല്‍ മാപ്പു പറയണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിനാണ് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി മാപ്പുപറയില്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു . ആരോപണം തെറ്റെങ്കില്‍ അമിത് ഷാ പാര്‍ലമെന്‍റിലെത്തി മറുപടി പറയട്ടെ എന്നും രാഹുല്‍ പറഞ്ഞത് വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിദ്യാര്‍ഥികളോട് സര്‍ക്കാരാണ് മാപ്പ് പറയേണ്ടതെന്നും പ്രതിപക്ഷംനീറ്റ് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ പരാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ പെല്ലറ്റ് ഗണ്‍ അടക്കം ഉപയോഗിച്ചാണ് ഡല്‍ഹി പൊലീസും കേന്ദ്രസേനയും നേരിട്ടത്.

      വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ഉത്തരവിട്ടത് ആരാണെന്നും ആ അതിക്രമത്തിന് ഉത്തരവാദി ആരാണെന്നും രാഹുല്‍ ഗാന്ധി അമിത് ഷായോട് കത്തിലൂടെ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം പാര്‍ലമെന്‍റിലും പ്രതിപക്ഷം ഉയര്‍ത്തിയത്. നിലപാട് വ്യക്തമാക്കി.

NDR news
29 Jul 2026 04:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents