ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ യുവഭേരി വിജയിപ്പിക്കും
കിറ്റ് ഇന്ത്യ ദിനത്തിൽ കോഴിക്കോട് നടക്കുന്ന വിജയ ദേരി വിജയിപ്പിക്കുവാൻ RYJD അരിക്കുളം പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു.
നടുവണ്ണൂർ: ക്വിറ്റ് ഇന്ത്യ സമര വാർഷിക ദിനമായ ആഗസ്റ്റ് 9 - ന് കോഴിക്കോട് നടക്കുന്ന യുവ ഭേരി വിജയിപ്പിക്കുവാൻ RYJD അരിക്കുളം പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. RYJD മണ്ഡലം പ്രസിഡൻ്റ് സി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. RJD മണ്ഡലം വൈസ് പ്രസിഡന്റ് അഷറഫ് വള്ളോട്ട് ഉദ്ഘാടനം ചെയ്തു.
എം. സുനിൽ ചെയർമാനും ഷിബീഷ് കെ.കെ. കൺവീനറും ജീജ എം പി ട്രഷററും ആയി സംഘാടക സമിതി രൂപീകരിച്ചു. എം പ്രകാശൻ, സി. എം സുനിൽ, സുനിൽ മലോൽ,സബിത എം,എന്നിവർ പ്രസംഗിച്ചു

