തദ്ദേശസ്ഥാപനങ്ങളെ സർക്കാർ കഴുത്ത് ഞെരിച്ചു കൊല്ലുന്നു : കെ ലോഹ്യ
സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ എൽഡിഎഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ ലോഹ്യ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഗണ്യമായി വെട്ടി കുറച്ചു കൊണ്ട് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്യുന്നത് എന്ന് രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന സിക്രട്ടറി കെ.ലോഹ്യ പറഞ്ഞുയു . ഡി എഫ് സർക്കാർ നിലപാടിനെതിരെ എൽ. ഡി. എഫ് നടുവണ്ണൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമസഭകളെ നോക്കുകുത്തിയാക്കുകയും, തീരുമാനങ്ങളെ അപ്രസക്തമാക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും, സഹായങ്ങളും, ആനുകൂല്യങ്ങളും നൽകാൻ കഴിയാതെ ബഡ്‌സ് സ്‌കൂളുകൾ വരെ പ്രതിസദ്ധിയിലാവുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.കെ.ജിജീഷ് മോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിപി.രവീന്ദ്രനാഥ്,ആദർശ് പുതുശ്ശേരി, വി കെ. വസന്തകുമാർ, ടിപി .ദാമോദരൻ, ശശികോലാത്ത് എന്നിവർ സംസാരിച്ചു. അശോകൻ പുതുക്കുടി, എൻ .ആലി , എൻ. സക്കറിയ , ഇല്ലത്ത് അഹമ്മദ്,സി .ബാലൻ എ എം. ഗംഗാധരൻ , പിവി. ശാന്ത,ലിജി തേച്ചേരിഎന്നിവർ നേതൃത്വം നൽകി.

