കേരഫെഡിൽ വൈവിധ്യവൽക്കരണം നടപ്പിലാക്കണം: ഐഎൻടിയുസി
മന്ദങ്കാവ് കേരഫെഡ് എംപ്ലോയീസ് യൂണിയൻ ( ഐഎൻടിയുസി )യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ രാജീവൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കേരഫെഡിൻ്റെ പ്രവർത്തനങ്ങൾ കാലാനുസൃത മാറ്റങ്ങൾക്ക് വിധേയമാക്കി മുല്ല്യവർദ്ധിത ഉൽപ്പനങ്ങൾ വിപണിയിൽ ഇറക്കുവാൻ കഴിയുന്നരീതിയിൽ വൈവിധ്യവൽക്കരണ നടപടികൾ സ്വീകരിക്കണമെന്ന് നടുവണ്ണൂർ മന്ദങ്കാവ് കേരഫെഡ് എംപ്ലോയിസ് യൂനിയൻ ഐ എൻ ടി യു സി യോഗം ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ചെറിയ നാളീകേര സംസ്കരണ കേന്ദ്രങ്ങൾ പോലും തേങ്ങാപാൽ, തേങ്ങാപൊടി. കോക്കനട്ട് മിൽക്ക്, പൗഡർ, ബിസ്‌ക്കറ്റുകൾ പോലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുമ്പോൾ കേരഫെഡ് ഒരു മാറ്റവുമില്ലാതെ തുടരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഓൺലൈൻ മാർക്കറ്റിംഗിലൂടെ കേര ഉൽപ്പന്നങ്ങൾ വിപണനം നടത്തി മാർക്കറ്റ് സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരഫെഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ടും ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനോജ് എടാണി അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു ഷമീർ കുന്നത്ത് കാട്ടിൽ,എൻ കെ സുരേന്ദ്രൻ,ബഷീർ പുനത്തിൽ, സി.കെ സജി, അരുൺ കുമാർ, ബഷീർ ടി എന്നിവർ പ്രസംഗിച്ചു.

